Wednesday, October 15, 2008

ഖോവ കൊക്കനട്ട് ലഡ്ഡു

ചേരുവകള്‍

പാല്‍ - ഒരു ലിറ്റര്‍
പഞ്ചസാര - കാല്‍ കിലോ
തേങ്ങ ചിരകിയത് - രണ്ടു കപ്പ് ( തേങ്ങയുടെ വെള്ള മാത്രം ഉപയോഗിക്കുക)

തയാറാക്കുന്ന വിധം

  • പാല്‍ ചുവടു കട്ടിയുള്ള പാത്രത്തില്‍ വെച്ചു തിളപ്പിച്ച് കുറുകാന്‍ വെക്കുക.
  • വെള്ളം വറ്റി പാല്‍ കുറുകി വരുമ്പോള്‍ 100 ഗ്രാം പഞ്ചസാര ഇട്ടു കട്ടിയാകുന്നത് വരെ കുറുക്കുക.
  • തനുതത്തിനു ശേഷം ഉരുട്ടുക.
  • തേങ്ങ ചിരകിയതും ബാക്കി പഞ്ചസാരയും ചേര്‍ത്ത് അടുപ്പില്‍ വെച്ചു തുടരെ ഇളക്കുക.
  • ഇതു കയ്യില്‍ ഒട്ടുന്ന പാകത്തിന് ഇറക്കി വെക്കുക,
  • ഈ മിശ്രിതം പാല്‍ ഖോവ ഉണ്ടകളുടെ മീതെ തൂവി പൊതിഞ്ഞെടുക്കുക.
  • ഖോവ - കോക്കനട്ട് ലഡ്ഡു റെഡി.

കാരറ്റ് ഹല്‍വ

ചേരുവകള്‍

കാരറ്റ് - കാല്‍ കിലോ
വെള്ളം - അര കപ്പ്
പഞ്ചസാര - 100 ഗ്രാം
കേസരി പൌഡര്‍ - ഒരു നുള്ള്
നെയ്യ് - നാല് ചെറിയ സ്പൂണ്‍
എലക്കപൊടി - അര ടീസ്പൂണ്‍
നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പ്‌ - 50 ഗ്രാം

തയാറാക്കുന്ന വിധം

  • കാരറ്റ് കഴുകി തൊലി കളഞ്ഞെടുത്ത് ഗ്രേറ്റ് ചെയ്തു അര കപ്പ് വെള്ളം ഒഴിച്ച് വേവിക്കുക.
  • പകുതി വേവാകുമ്പോള്‍ പഞ്ചസാരയും കേസരി കളറും ചേര്ത്തു ചെറു തീയില്‍ ഇളക്കണം.
  • അതിന് ശേഷം നെയ്യും എലക്കപൊടിയും ചേര്‍ത്ത് കുറുകി വരുമ്പോള്‍ അണ്ടിപ്പരിപ്പ്‌ ചേര്‍ക്കുക.
  • നെയ് മയം പുരട്ടിയ ഒരു പാത്രത്തില്‍ സമനിരപ്പായി നിരത്തി തണുക്കുമ്പോള്‍ മുറിച്ചെടുക്കുക.

പൈനാപ്പിള്‍ ടോഫി

ചേരുവകള്‍

പൈനാപ്പിള്‍ കഷണങ്ങള്‍ ആക്കിയത് - രണ്ടു കപ്പ്‌
പഞ്ചസാര - രണ്ടു കപ്പ്
തേങ്ങ ചിരകിയത് - രണ്ടു കപ്പ്
വെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം

  • പൈനാപ്പിള്‍ കഷണങ്ങള്‍ പന്ച്ചസാരയും തേങ്ങ ചിരകിയതും ചേര്‍ത്ത്‌ ഒരു പാത്രത്തില്‍ അടുപ്പില്‍ വെച്ചു നന്നായി വഴറ്റുക.
  • അടിയില്‍ പിടിക്കാതെ നന്നായി ഇളക്കണം.
  • ഒട്ടുന്ന പരുവത്തില്‍ ആയാല്‍ വെണ്ണ ചേര്‍ത്തിളക്കുക.
  • മയം പുരട്ടിയ പാത്രത്തില്‍ ഈ കൂട്ട് നിരത്തി തണുത്ത ശേഷം കഷണങ്ങള്‍ ആയി മുറിച്ചെടുത്ത്‌ ഉപയോഗിക്കാം.