Wednesday, October 15, 2008

ഖോവ കൊക്കനട്ട് ലഡ്ഡു

ചേരുവകള്‍

പാല്‍ - ഒരു ലിറ്റര്‍
പഞ്ചസാര - കാല്‍ കിലോ
തേങ്ങ ചിരകിയത് - രണ്ടു കപ്പ് ( തേങ്ങയുടെ വെള്ള മാത്രം ഉപയോഗിക്കുക)

തയാറാക്കുന്ന വിധം

  • പാല്‍ ചുവടു കട്ടിയുള്ള പാത്രത്തില്‍ വെച്ചു തിളപ്പിച്ച് കുറുകാന്‍ വെക്കുക.
  • വെള്ളം വറ്റി പാല്‍ കുറുകി വരുമ്പോള്‍ 100 ഗ്രാം പഞ്ചസാര ഇട്ടു കട്ടിയാകുന്നത് വരെ കുറുക്കുക.
  • തനുതത്തിനു ശേഷം ഉരുട്ടുക.
  • തേങ്ങ ചിരകിയതും ബാക്കി പഞ്ചസാരയും ചേര്‍ത്ത് അടുപ്പില്‍ വെച്ചു തുടരെ ഇളക്കുക.
  • ഇതു കയ്യില്‍ ഒട്ടുന്ന പാകത്തിന് ഇറക്കി വെക്കുക,
  • ഈ മിശ്രിതം പാല്‍ ഖോവ ഉണ്ടകളുടെ മീതെ തൂവി പൊതിഞ്ഞെടുക്കുക.
  • ഖോവ - കോക്കനട്ട് ലഡ്ഡു റെഡി.

1 comment:

smitha adharsh said...

ഇതു ബേക്കറി യില്‍ ഇരിക്കുന്നത് കണ്ടിട്ട് കൊതി തോന്നിയിട്ടുണ്ട്..ഉണ്ടാക്കി നോക്കാം അല്ലെ?