Monday, December 8, 2008

പിടി

ചേരുവകള്‍

അരിപ്പൊടി - ആറ് കപ്പ്‌
തേങ്ങ ചിരകിയത് - നാല്‌ കപ്പ്‌
ജീരകം - ഒരു ടീസ്പൂണ്‍
തേങ്ങാപ്പാല്‍ - ഒരു കപ്പ്‌
ജീരകം ചതച്ചത് - ഒരു ടീസ്പൂണ്‍
തിളച്ച വെള്ളം - ഒന്‍പതര കപ്പ്‌
കറിവേപ്പില - നാല്‌ തണ്ട്
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം
രണ്ടു സ്പൂണ്‍ അരിപ്പൊടി മാറ്റിവെക്കുക.
നാല്‌ കപ്പ്‌ ചിരകിയ തേങ്ങയില്‍ നിന്നും രണ്ടു കപ്പെടുത്തു മുക്കാല്‍ കപ്പ്‌ വെള്ളം ചേര്‍ത്ത് ഒരു കപ്പ്‌ കട്ടിപ്പാല്‍ തയാറാക്കുക. ഒരു ടീസ്പൂണ്‍ ജീരകം നന്നായി അരച്ചോ പൊടിച്ചോ എടുക്കുക. മാവ് ചെറുതായി വറുക്കുക. വറുത്ത മാവില്‍ അരച്ച ജീരകം, പാലെടുക്കാത്ത രണ്ടു കപ്പ്‌ തേങ്ങ, പാലെടുത്ത രണ്ടുകപ്പ് തേങ്ങ, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് തിളച്ച വെള്ളം ഒഴിച്ച് ചപ്പാത്തി പരുവത്തില്‍ കുഴയ്ക്കുക. ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ ബാക്കി വെള്ളം തിളപ്പിക്കുക.വെള്ളം നന്നായി തിളക്കുമ്പോള്‍ മാവു നെല്ലിക്ക വലുപ്പത്തില്‍ ഉരുട്ടി ഓരോന്നായി വെള്ളത്തില്‍ ഇടുക. അതിന് ശേഷം ചതച്ച ജീരകം ചേര്‍ക്കുക. മാറ്റിവെച്ച രണ്ട്സ്പൂണ്‍ മാവില്‍ ഒരുകപ്പ് വെള്ളം ചേര്‍ത്ത് കലക്കി ഇതില്‍ ചേര്‍ക്കുക. കറിവേപ്പില ചേര്‍ക്കുക. വെന്തതിനു ശേഷം തേങ്ങാപ്പാല്‍ ചേര്‍ത്ത് വാങ്ങുക .
കോഴി മാപ്പസിനോട് ഏറ്റവും ചേരുന്ന വിഭവം ആണിത് .

No comments: