Wednesday, December 10, 2008

ഈസ്റ്റര്‍ ചിക്കന്‍ റോസ്റ്റ്

ചേരുവകള്‍


ഇടത്തരം കോഴി - ഒന്ന്‌
സവാള - മൂന്ന്
ഇഞ്ചി ചതച്ചത് - രണ്ടു ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി ചതച്ചത് - രണ്ടു ടേബിള്‍ സ്പൂണ്‍
ജീരകം - അര ടീസ്പൂണ്‍
ഏലക്ക - ആറ്
കറുവപ്പട്ട ഒരിഞ്ഞു കഷണം - രണ്ട്
ഗ്രാമ്പു - ആറ്
ജീരകം - അര ടീസ്പൂണ്‍
ചെറു നാരങ്ങ നീര് - രണ്ട് ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി - അര ടീസ്പൂണ്‍
മുളക് പൊടി - രണ്ട് ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി - ഒരു ടീസ്പൂണ്‍
എണ്ണ - ഒരു കപ്പ്‌
തക്കാളി - രണ്ട്
കറിവേപ്പില - ഒരു തണ്ട്
ഉപ്പ് - പാകത്തിന്

അലങ്കരിക്കാന്‍

എരിവില്ലാത്ത ചുവന്നമുളക് - ആറ്
ഉരുളക്കിഴങ്ങ് വറുത്തത് - രണ്ട്
സവാള - ഒന്ന്‌
കറിവേപ്പില - രണ്ട് തണ്ട്

തയാറാക്കുന്ന വിധം

കോഴി വൃത്തിയായി കഴുകി വെള്ളം വാലാന്‍ വെക്കുക .
കുരുമുളകുപൊടിയും ഉപ്പും ചെറുനാരങ്ങ നീരില്‍ ചേര്‍ത്ത് അര മണിക്കൂര്‍ വെക്കുക
കറുവപ്പട്ട, ഗ്രാമ്പു, ഏലക്ക , ജീരകം എന്നിവ പൊടിച്ചു വെക്കുക
ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് കോഴി മുഴുവനെ തിരിച്ചും മറിച്ചും ഇട്ടു മൂപ്പിച്ചെടുക്കുക
ചുവടു കട്ടിയുള്ള പാത്രത്തില്‍ എണ്ണ ഒഴിച്ച് സവാള നീളത്തില്‍ അരിഞ്ഞതും ഇഞ്ചി ,വെളുത്തുള്ളി എന്നിവ ചതച്ചതും മുളകുപൊടി, മല്ലിപ്പൊടി, പൊടിച്ച മസാല എന്നിവയും ചേര്‍ത്ത് ചെറുതീയില്‍ എണ്ണ തെളിയുന്നത്‌ വരെ വഴറ്റുക.
ഇതിലേക്ക് തക്കാളി അരിഞ്ഞത്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റി മൊന്നു കപ്പ്‌ വെള്ളം ചേര്‍ത്ത് തിളക്കുമ്പോള്‍ മൂപ്പിച്ച കോഴിയെ തിരിച്ചും മറിച്ചും ഇട്ടു മൂടിവെച്ചു വേവിക്കുക.
നന്നായി വെന്തതിനു ശേഷം കോഴിയെ ഒരു പരന്ന പത്രത്തില്‍ വെക്കുക.
കുറച്ചു ഗ്രേവി മുകളില്‍ ഒഴിക്കുക. ബാക്കി ഒരു പാത്രത്തില്‍ വേറെ വെക്കുക.
ഗ്രേവി യില്‍ ഒരു savala നീളത്തില്‍ അരിഞ്ഞതും രണ്ട് തണ്ട് കറിവേപ്പിലയും മൂപ്പിച്ച് ചേര്‍ക്കണം.
കനം കുരച്ചരിഞ്ഞ സവാള, കറിവേപ്പില, അരി കളഞ്ഞ ചുവന്ന മുളക്, ഉരുളക്കിഴങ്ങ് വറുത്തത് എന്നിവ കൊണ്ട് അലങ്കരിച്ച് ഉപയോഗിക്കാം .

2 comments:

ശ്രീ said...

നന്ദി. പരീക്ഷിച്ചു നോക്കാം.

Rejeesh Sanathanan said...

ചിക്കന്‍ റോസ്റ്റ് ഉണ്ടാക്കിയതിന്‍റെ ഒരു ചിത്രമെങ്കിലും കൊടുക്കാമായിരുന്നു. നാവില്‍ വെള്ളമൂറീയിട്ടെങ്കിലും ഇത് ഉണ്ടാക്കാന്‍ ശ്രമിക്കാന്‍ അതെനിക്കൊരു പ്രജോദനം ആയേനെ...