Thursday, December 18, 2008

സ്പൈസി ചിക്കന്‍ റോസ്റ്റ്

ചേരുവകള്‍

കോഴിയിറച്ചി - ഒരു കിലോ
കുരുമുളക് ചതച്ചത് - ഒരു ടേബിള്‍ സ്പൂണ്‍
മുളക് പൊടി - ഒരു ടേബിള്‍ സ്പൂണ്‍
സവാള പൊടിയായി അരിഞ്ഞത് - ഒന്നു വലുത്
ഗ്രാമ്പു - നാല്
കറുവപ്പട്ട - രണ്ടു വലിയ കഷണം
ഉരുളക്കിഴങ്ങ് - എട്ട്
ചെറിയ സവാള - എട്ട്
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

കോഴി വലിയ കഷണങ്ങളായി മുറിക്കുക. കുരുമുളക്, മുളക് പൊടി, ഗ്രാമ്പു, പട്ട എന്നിവ നന്നായി അരച്ച് ഇറച്ചി കഷണങ്ങളില്‍ പുരട്ടി പതിനഞ്ച് മിനിട്ട് മാറ്റിവെക്കുക.
അതിനുശേഷം പ്രഷര്‍ കുക്കറില്‍ ഒരു കപ്പു വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് അഞ്ചു മിനിട്ട് വേവിക്കുക.
ഉരുളക്കിഴങ്ങും സവാളയും വേവിച്ച് മാറ്റി വെക്കുക. പ്രഷര്‍ കുക്കര്‍ തുറന്നു കോഴിക്കഷണങ്ങള്‍ ചാറില്‍ നിന്നു മാറ്റി എണ്ണയില്‍ വറുത്തു വെക്കുക.
പുഴുങ്ങിയ സവാളയും ഉരുളക്കിഴങ്ങും എണ്ണയില്‍ വറുത്തു മാറ്റി വെക്കുക.
വെണ്ണയില്‍ ഒരു വലിയ സവാള അരിഞ്ഞത് വഴറ്റി തവിട്ടു നിറം ആകുമ്പോള്‍ ഒരു ടേബിള്‍ സ്പൂണ്‍ കോണ്‍ ഫ്ലൌര്‍ ചേര്‍ത്ത് മൂപ്പിച്ച് ഗ്രേവി ഇതില്‍ ചേര്‍ത്ത് കട്ടിയാകുന്നത് വരെ ചൂടാക്കുക. കട്ടിയായത്തിനു ശേഷം വറുത്ത കോഴിക്കഴനങ്ങള്‍ ചേര്‍ത്ത് വറുത്ത ഉരുളക്കിഴങ്ങും സവാളയും ചേര്‍ത്ത് അലങ്കരിക്കുക.

1 comment:

smitha adharsh said...

ഉണ്ടാക്കി നോക്കാം കേട്ടോ..
ഒരു സ്പൈസി ചിക്കന്‍ റോസ്റ്റ് ന്റെ ഫോട്ടോ കൂടി ഇടാമായിരുന്നു..