Wednesday, September 23, 2009

chicken steak

ചേരുവകള്‍

ചിക്കന്‍ കഷണങ്ങള്‍ - ഒരു കിലോ
സോയാബീന്‍ സോസ് - ഒരു ഡെസ്സേര്‍ട്ട് സ്പൂണ്‍
8 ടു 8 സോസ് - രണ്ടു ഡെസ്സേര്‍ട്ട് സ്പൂണ്‍
ടോമാടോ സോസ് - രണ്ടു ഡെസ്സേര്‍ട്ട് സ്പൂണ്‍
കാപ്സികോ സോസ് - 10 തുള്ളി
മുളക് പൊടി - ഒരു ടി സ്പൂണ്‍
കുരുമുളക് പൊടി - ഒരു ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത് - പതിനഞ്ച് അല്ലി
കോണ്‍ ഫ്ലൌര്‍ - കാല്‍ കപ്പ്
റിഫയിണ്ട് ഓയില്‍ - കാല്‍ കപ്പ്
ഉപ്പ്‌ - പാകത്തിന് 
 
തയാറാക്കുന്ന വിധം

ഇറച്ചി നന്നായി കഴുകി വൃത്തിയാക്കി വെള്ളം തോരാന്‍ വെക്കുക.
തോര്‍ന്ന ഇറച്ചിയില്‍ സോസുകള്‍, മുളക് പൊടി , കുരുമുളക് പൊടി , ഉപ്പ്‌ എന്നിവ പുരട്ടി നന്നായ‌ി ഇളക്കി 8 മണിക്കൂര്‍ ഫ്രിഡ്ജില്‍ വെക്കുക.
8 മണിക്കൂറിനു ശേഷം ഒരു കുക്കറില്‍ മൂന്നു കപ്പ് വെള്ളം ഒഴിച്ച് ഇറച്ചി നന്നായി വേവിക്കുക.
വെന്ത ഇറച്ചികഷണങ്ങള്‍ ചാറില്‍ നിന്നെടുത്തു ഒരു നോണ്‍ സ്റ്റിക് പാത്രത്തില്‍ നാല് സ്പൂണ്‍ എണ്ണ ഒഴിച്ച് ബ്രൌണ്‍ നിറത്തില്‍  വറുത്തെടുക്കുക.
ബാക്കി എണ്ണ വേറൊരു പാത്രത്തില്‍ ഒഴിച്ച് ചൂടാക്കി ചതച്ചു വെച്ചിരിക്കുന്ന വെളുത്തുള്ളി ബ്രൌണ്‍ നിറമാകുന്നതു വരെ മൂപ്പിക്കുക.
ഇറച്ചി വെന്ത ചാറില്‍ മൂപ്പിച്ച വെളുത്തുള്ളിയും കോണ്‍ ഫ്ലൌര്‍ കലക്കിയതും ഒഴിച്ച് കുറുക്കി ഗാര്‍ലിക് സോസ് തയാറാക്കുക.
ഒരു പരന്ന പാത്രത്തില്‍ വറുത്ത ഇറച്ചി കഷണങ്ങള്‍ നിരത്തി, മുകളില്‍ തയാറാക്കി വെച്ചിരിക്കുന്ന ഗാര്‍ലിക് സോസ് ഒഴിച്ച് വിളമ്പുക.

No comments: