Thursday, September 24, 2009

മധുരകിഴങ്ങ്‌ കൂട്ടുകറി

ചേരുവകള്‍
മധുരകിഴങ്ങ്‌ - കാല്‍ കിലോ
വെള്ള കടല - 150 ഗ്രാം
സോയ ചങ്ങ്സ് - നൂറു ഗ്രാം
ചുവന്നുള്ളി അരിഞ്ഞത് - നൂറു ഗ്രാം
പച്ച മുളക് നെടുകെ കീറിയത് - 5
തേങ്ങ - ഒരു മുറി
ജീരകം - കാല്‍ ടീസ്പൂണ്‍
മുളക് പൊടി - ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി - ഒരു ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - കാല്‍ ടീസ്പൂണ്‍
ഗരം മസാല - അര ടീസ്പൂണ്‍
ഫ്രഷ്‌ ക്രീം - മൂന്നു ടീസ്പൂണ്‍
മല്ലിയില - ഒരു തണ്ട്

തയാറാക്കുന്ന വിധം
മധുരക്കിഴങ്ങ് വൃത്തിയായി കഴുകി തൊലി കളഞ്ഞു ചെറിയ കഷണങ്ങള്‍ ആയി മുറിച്ചു വെക്കുക.
വെള്ളക്കടലയും സോയ ചങ്ങ്സും വെള്ളമൊഴിച്ച് കുതിരാന്‍ വെക്കുക.
തേങ്ങയും ജീരകവും നന്നായി അരക്കുക.
കടല വേവിക്കുക .  വെന്തു വരുമ്പോള്‍ ചുവന്നുള്ളി,പച്ചമുളക് , മധുരക്കിഴങ്ങ്, സോയ ചങ്ങ്സ്  എന്നിവയും ചേര്‍ത്ത് വേവിക്കുക.
കറി വെന്തു വരുമ്പോള്‍ മസാലകളും അരപ്പും ചേര്‍ത്ത് തിളപ്പിക്കുക.
മല്ലിയിലയും ഉപ്പും ഫ്രഷ്‌ ക്രീമും ചേര്‍ത്തിളക്കി വാങ്ങുക.

Wednesday, September 23, 2009

chicken steak

ചേരുവകള്‍

ചിക്കന്‍ കഷണങ്ങള്‍ - ഒരു കിലോ
സോയാബീന്‍ സോസ് - ഒരു ഡെസ്സേര്‍ട്ട് സ്പൂണ്‍
8 ടു 8 സോസ് - രണ്ടു ഡെസ്സേര്‍ട്ട് സ്പൂണ്‍
ടോമാടോ സോസ് - രണ്ടു ഡെസ്സേര്‍ട്ട് സ്പൂണ്‍
കാപ്സികോ സോസ് - 10 തുള്ളി
മുളക് പൊടി - ഒരു ടി സ്പൂണ്‍
കുരുമുളക് പൊടി - ഒരു ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത് - പതിനഞ്ച് അല്ലി
കോണ്‍ ഫ്ലൌര്‍ - കാല്‍ കപ്പ്
റിഫയിണ്ട് ഓയില്‍ - കാല്‍ കപ്പ്
ഉപ്പ്‌ - പാകത്തിന് 
 
തയാറാക്കുന്ന വിധം

ഇറച്ചി നന്നായി കഴുകി വൃത്തിയാക്കി വെള്ളം തോരാന്‍ വെക്കുക.
തോര്‍ന്ന ഇറച്ചിയില്‍ സോസുകള്‍, മുളക് പൊടി , കുരുമുളക് പൊടി , ഉപ്പ്‌ എന്നിവ പുരട്ടി നന്നായ‌ി ഇളക്കി 8 മണിക്കൂര്‍ ഫ്രിഡ്ജില്‍ വെക്കുക.
8 മണിക്കൂറിനു ശേഷം ഒരു കുക്കറില്‍ മൂന്നു കപ്പ് വെള്ളം ഒഴിച്ച് ഇറച്ചി നന്നായി വേവിക്കുക.
വെന്ത ഇറച്ചികഷണങ്ങള്‍ ചാറില്‍ നിന്നെടുത്തു ഒരു നോണ്‍ സ്റ്റിക് പാത്രത്തില്‍ നാല് സ്പൂണ്‍ എണ്ണ ഒഴിച്ച് ബ്രൌണ്‍ നിറത്തില്‍  വറുത്തെടുക്കുക.
ബാക്കി എണ്ണ വേറൊരു പാത്രത്തില്‍ ഒഴിച്ച് ചൂടാക്കി ചതച്ചു വെച്ചിരിക്കുന്ന വെളുത്തുള്ളി ബ്രൌണ്‍ നിറമാകുന്നതു വരെ മൂപ്പിക്കുക.
ഇറച്ചി വെന്ത ചാറില്‍ മൂപ്പിച്ച വെളുത്തുള്ളിയും കോണ്‍ ഫ്ലൌര്‍ കലക്കിയതും ഒഴിച്ച് കുറുക്കി ഗാര്‍ലിക് സോസ് തയാറാക്കുക.
ഒരു പരന്ന പാത്രത്തില്‍ വറുത്ത ഇറച്ചി കഷണങ്ങള്‍ നിരത്തി, മുകളില്‍ തയാറാക്കി വെച്ചിരിക്കുന്ന ഗാര്‍ലിക് സോസ് ഒഴിച്ച് വിളമ്പുക.

Monday, January 12, 2009

നെല്ലിക്ക അച്ചാര്‍

ചേരുവകള്‍

നെല്ലിക്ക - അര കിലോ
മുളകുപൊടി - അഞ്ചു ടീസ്പൂണ്‍
ഉലുവ - പതിനഞ്ച് ഗ്രാം
കായം - കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി - നൂറു ഗ്രാം
കാന്താരി മുളക് - ഒരു കപ്പ്
വിനാഗിരി - കാല്‍ കപ്പ്
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

നെല്ലിക്ക അഞ്ചു മിനിട്ട് ആവികയറ്റുക. തണുത്തതിനു ശേഷം നാലായി പൊളിച്ച് കുരു കളയുക.
ഒരു ചീനച്ചട്ടിയില്‍ നല്ലെണ്ണ ചൂടാക്കി അതില്‍ നെല്ലിക്ക, വെളുത്തുള്ളി, കാന്താരി മുളക് , ഉപ്പ് എന്നിവ ചേര്‍ത്ത്ചെറുതീയില്‍ വഴറ്റുക.
നെല്ലിക്ക നല്ലത് പോലെ മൂത്ത് ബ്രൌണ്‍ നിറം ആകുമ്പോള്‍ ഉലുവ കായം എന്നിവ വറുത്തു പൊടിച്ചതും മുളക് പൊടിയും ചേര്‍ത്ത് വീണ്ടും വഴറ്റുക.
കൂട്ട് നന്നായി നെല്ലിക്കയില്‍ പിടിക്കുന്നത്‌ വരെ വഴറ്റി അടുപ്പില്‍ നിന്നിറക്കി വിനിഗര്‍ ചേര്‍ത്തിളക്കുക.
വളരെ നാള്‍ കേടാകാതെ ഈ അച്ചാര്‍ ഉപയോഗിക്കാം .

കടുമാങ്ങ

ചേരുവകള്‍

തൊലി കട്ടി കുറഞ്ഞ പുളിയുള്ള മാങ്ങ - രണ്ട്
മുളക് പൊടി - ഒന്നര ടീസ്പൂണ്‍
കായ പൊടി - അഞ്ചു ഗ്രാം
ഉലുവപ്പൊടി - ഒരു നുള്ള്
നല്ലെണ്ണ - ഒരു ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
കടുക് പൊടിച്ചത് - അര ടീസ്പൂണ്‍

തയാറാക്കുന്ന വിധം

മാങ്ങാ നന്നായി കഴുകി വൃത്തിയാക്കി തൊലിയോടുകൂടി ചെറിയ കഷണങ്ങള്‍ ആക്കുക.

മാങ്ങാ കഷണങ്ങളില്‍ മുളകുപൊടി, ഉലുവപ്പൊടി, കായപ്പൊടി, ആവശ്യത്തിനു ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി തിരുമി വെക്കുക.

നാല് മണിക്കൂറിനു ശേഷം ഒരു ചീനച്ചട്ടിയില്‍ നല്ലെണ്ണ ചൂടാക്കി കടുക് പൊടിച്ചതിട്ടുമൂപ്പിച്ച് മാങ്ങ കഷണങ്ങള്‍ ചേര്‍ത്ത് ചൂടാക്കി ഇറക്കുക. മാങ്ങാ വെന്തു പോകരുത് .



Tuesday, January 6, 2009

ഉള്ളിച്ചമ്മന്തി

ചേരുവകള്‍

ചുവന്നുള്ളി - കാല്‍ കിലോ
വറ്റല്‍ മുളക് - ഇരുപതെണ്ണം
വെളിച്ചെണ്ണ - കാല്‍ കപ്പ്
കടുക് - ഒരു ടീസ്പൂണ്‍
കറിവേപ്പില - രണ്ടു തണ്ട്
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

ചുവന്നുള്ളി തൊലി കളഞ്ഞു കഴുകി വൃത്തിയാക്കി മൂന്നോ നാലോ കഷണങ്ങള്‍ ആയി നീളത്തില്‍ കീറുക.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി വറ്റല്‍ മുളക് കരിയാതെ മൂപ്പിക്കുക.
ഉള്ളി അരിഞ്ഞത് എണ്ണയില്‍ സ്വര്‍ണ നിറം ആകുന്നതു വരെ മൂപ്പിച്ച് കോരുക.
മുളക് വറുത്തതും ഉപ്പും ചേര്‍ത്ത് നന്നായി അരക്കുക.
മുളക് നന്നായി അരഞ്ഞതിനു ശേഷം വറുത്ത ഉള്ളി എണ്ണ സഹിതം ചേര്‍ത്ത് അരയ്ക്കുക.
ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു കറിവേപ്പിലയും ചേര്‍ത്ത് മൂപ്പിച്ച് ചമ്മന്തിയില്‍ ചേര്‍ത്ത്തുപയോങിക്കുക

കോഴി വറുത്തരച്ചത്

ചേരുവകള്‍

കോഴിയിറച്ചി കഷണങ്ങള്‍ ആക്കിയത് - ഒരു കിലോ
ചുവന്നുള്ളി തൊലി കളഞ്ഞത് - കാല്‍ കിലോ
ഇഞ്ചി - ഒരിഞ്ചു കഷണം
വെളുത്തുള്ളി - ഒരു കുടം
പച്ചമുളക് - എട്ടെണ്ണം
തേങ്ങ ചിരകിയത് - അര മുറി
തക്കാളി - ഒന്ന്
സവാള ചെരുതായരിഞ്ഞത് - ഒന്ന്
മല്ലിപ്പൊടി - രണ്ടു ടേബിള്‍സ്പൂണ്‍
മുളക് പൊടി - ഒരു ടീസ്പൂണ്‍
ഗരം മസാല - അര ടീസ്പൂണ്‍
എണ്ണ - രണ്ടു ടേബിള്‍സ്പൂണ്‍
കറിവേപ്പില - രണ്ടു തണ്ട്
ഉപ്പ് - പാകത്തിന്
മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍
തൈര് - രണ്ടു ടേബിള്‍സ്പൂണ്‍

തയാറാക്കുന്ന വിധം

കോഴിയിറച്ചി വൃത്തിയായി കഴുകി തൈരും അല്പം ഉപ്പും ചേര്ത്തു നന്നായി ഇളക്കി വെക്കുക.
തേങ്ങ തിരുമിയത് ഒരു ചീനച്ചട്ടിയില്‍ ഇളം ചുവപ്പ് നിറം ആകുന്നതു വരെ മൂപ്പിക്കുക.
മൂത്തത്തിനു ശേഷം ഇതില്‍ മല്ലിപൊടി, മുളകുപൊടി, മഞ്ഞള്‍ പൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് ഒരു മിനിട്ട് കൂടെ മൂപിക്കുക.ഇതു തണുത്തതിനു ശേഷം നന്നായി അരച്ച് വെക്കുക.
ചുവന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ച് വെക്കുക.
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള നന്നായി മൂപ്പിക്കുക .
ഇതിലേക്ക് ചതച്ച് വെച്ച ചേരുവകളും ചെറുതായി അരിഞ്ഞ തക്കാളിയും ചേര്‍ത്ത് വഴറ്റുക.
ഇതിലേക്ക് ഇറച്ചി കഷണങ്ങള്‍ ചേര്‍ത്ത് ആവശ്യത്തിനു ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക.
മുക്കാല്‍ വേവാകുമ്പോള്‍ അരപ്പ് ചേര്‍ത്ത് രണ്ടു തണ്ട് കറിവേപ്പിലയും ചേര്‍ത്ത് പതിനഞ്ച് മിനിട്ട് ചെറുതീയില്‍ വേവിക്കുക.
കോഴി വറുത്തരച്ചത് തയ്യാര്‍.




Monday, January 5, 2009

ഏത്തക്ക വഴറ്റിയത്

ചേരുവകള്‍

ഏത്തപ്പഴം - മൂന്ന്
നെയ്യ് - കാല്‍ കപ്പ്‌
പഞ്ചസാര - രണ്ടു ടേബിള്‍സ്പൂണ്‍

തയാറാക്കുന്ന വിധം

ഒരു ചുവടു കട്ടിയുള്ള പാത്രത്തില്‍ നെയ്യ് ചൂടാക്കി അതില്‍ ചെറുതായി നുറുക്കിയ എത്തപ്പഴ കഷണങ്ങള്‍ ഇട്ടു ചെറുതീയില്‍ നന്നായി വഴറ്റുക. ചൂടോടു കൂടി ഇതില്‍ പഞ്ചസാര വിതറി ഉപയോഗിക്കുക.


ഇഞ്ചി തൈര്

ചേരുവകള്‍

പച്ചമുളക് പൊടിയായി അരിഞ്ഞത് - മൂന്ന്
സവാള കൊത്തിയരിഞ്ഞത്‌ - ഒന്ന്
ഇഞ്ചി കൊത്തിയരിഞ്ഞത്‌ - ഒരിഞ്ച് കഷണം
പുളിയില്ലാത്ത കട്ട തൈര് - ഒരു കപ്പ്
കറിവേപ്പില - ഒരു തണ്ട്
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

ചേരുവകള്‍ എല്ലാം കൂട്ടി യോജിപ്പിച്ച് ഉപയോഗിക്കുക.
ഇതു വേവിക്കേണ്ട കാര്യം ഇല്ല.