Monday, January 12, 2009

നെല്ലിക്ക അച്ചാര്‍

ചേരുവകള്‍

നെല്ലിക്ക - അര കിലോ
മുളകുപൊടി - അഞ്ചു ടീസ്പൂണ്‍
ഉലുവ - പതിനഞ്ച് ഗ്രാം
കായം - കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി - നൂറു ഗ്രാം
കാന്താരി മുളക് - ഒരു കപ്പ്
വിനാഗിരി - കാല്‍ കപ്പ്
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

നെല്ലിക്ക അഞ്ചു മിനിട്ട് ആവികയറ്റുക. തണുത്തതിനു ശേഷം നാലായി പൊളിച്ച് കുരു കളയുക.
ഒരു ചീനച്ചട്ടിയില്‍ നല്ലെണ്ണ ചൂടാക്കി അതില്‍ നെല്ലിക്ക, വെളുത്തുള്ളി, കാന്താരി മുളക് , ഉപ്പ് എന്നിവ ചേര്‍ത്ത്ചെറുതീയില്‍ വഴറ്റുക.
നെല്ലിക്ക നല്ലത് പോലെ മൂത്ത് ബ്രൌണ്‍ നിറം ആകുമ്പോള്‍ ഉലുവ കായം എന്നിവ വറുത്തു പൊടിച്ചതും മുളക് പൊടിയും ചേര്‍ത്ത് വീണ്ടും വഴറ്റുക.
കൂട്ട് നന്നായി നെല്ലിക്കയില്‍ പിടിക്കുന്നത്‌ വരെ വഴറ്റി അടുപ്പില്‍ നിന്നിറക്കി വിനിഗര്‍ ചേര്‍ത്തിളക്കുക.
വളരെ നാള്‍ കേടാകാതെ ഈ അച്ചാര്‍ ഉപയോഗിക്കാം .

No comments: