Wednesday, October 15, 2008

കാരറ്റ് ഹല്‍വ

ചേരുവകള്‍

കാരറ്റ് - കാല്‍ കിലോ
വെള്ളം - അര കപ്പ്
പഞ്ചസാര - 100 ഗ്രാം
കേസരി പൌഡര്‍ - ഒരു നുള്ള്
നെയ്യ് - നാല് ചെറിയ സ്പൂണ്‍
എലക്കപൊടി - അര ടീസ്പൂണ്‍
നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പ്‌ - 50 ഗ്രാം

തയാറാക്കുന്ന വിധം

  • കാരറ്റ് കഴുകി തൊലി കളഞ്ഞെടുത്ത് ഗ്രേറ്റ് ചെയ്തു അര കപ്പ് വെള്ളം ഒഴിച്ച് വേവിക്കുക.
  • പകുതി വേവാകുമ്പോള്‍ പഞ്ചസാരയും കേസരി കളറും ചേര്ത്തു ചെറു തീയില്‍ ഇളക്കണം.
  • അതിന് ശേഷം നെയ്യും എലക്കപൊടിയും ചേര്‍ത്ത് കുറുകി വരുമ്പോള്‍ അണ്ടിപ്പരിപ്പ്‌ ചേര്‍ക്കുക.
  • നെയ് മയം പുരട്ടിയ ഒരു പാത്രത്തില്‍ സമനിരപ്പായി നിരത്തി തണുക്കുമ്പോള്‍ മുറിച്ചെടുക്കുക.

No comments: