Tuesday, January 6, 2009

കോഴി വറുത്തരച്ചത്

ചേരുവകള്‍

കോഴിയിറച്ചി കഷണങ്ങള്‍ ആക്കിയത് - ഒരു കിലോ
ചുവന്നുള്ളി തൊലി കളഞ്ഞത് - കാല്‍ കിലോ
ഇഞ്ചി - ഒരിഞ്ചു കഷണം
വെളുത്തുള്ളി - ഒരു കുടം
പച്ചമുളക് - എട്ടെണ്ണം
തേങ്ങ ചിരകിയത് - അര മുറി
തക്കാളി - ഒന്ന്
സവാള ചെരുതായരിഞ്ഞത് - ഒന്ന്
മല്ലിപ്പൊടി - രണ്ടു ടേബിള്‍സ്പൂണ്‍
മുളക് പൊടി - ഒരു ടീസ്പൂണ്‍
ഗരം മസാല - അര ടീസ്പൂണ്‍
എണ്ണ - രണ്ടു ടേബിള്‍സ്പൂണ്‍
കറിവേപ്പില - രണ്ടു തണ്ട്
ഉപ്പ് - പാകത്തിന്
മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍
തൈര് - രണ്ടു ടേബിള്‍സ്പൂണ്‍

തയാറാക്കുന്ന വിധം

കോഴിയിറച്ചി വൃത്തിയായി കഴുകി തൈരും അല്പം ഉപ്പും ചേര്ത്തു നന്നായി ഇളക്കി വെക്കുക.
തേങ്ങ തിരുമിയത് ഒരു ചീനച്ചട്ടിയില്‍ ഇളം ചുവപ്പ് നിറം ആകുന്നതു വരെ മൂപ്പിക്കുക.
മൂത്തത്തിനു ശേഷം ഇതില്‍ മല്ലിപൊടി, മുളകുപൊടി, മഞ്ഞള്‍ പൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് ഒരു മിനിട്ട് കൂടെ മൂപിക്കുക.ഇതു തണുത്തതിനു ശേഷം നന്നായി അരച്ച് വെക്കുക.
ചുവന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ച് വെക്കുക.
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള നന്നായി മൂപ്പിക്കുക .
ഇതിലേക്ക് ചതച്ച് വെച്ച ചേരുവകളും ചെറുതായി അരിഞ്ഞ തക്കാളിയും ചേര്‍ത്ത് വഴറ്റുക.
ഇതിലേക്ക് ഇറച്ചി കഷണങ്ങള്‍ ചേര്‍ത്ത് ആവശ്യത്തിനു ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക.
മുക്കാല്‍ വേവാകുമ്പോള്‍ അരപ്പ് ചേര്‍ത്ത് രണ്ടു തണ്ട് കറിവേപ്പിലയും ചേര്‍ത്ത് പതിനഞ്ച് മിനിട്ട് ചെറുതീയില്‍ വേവിക്കുക.
കോഴി വറുത്തരച്ചത് തയ്യാര്‍.




No comments: