Tuesday, January 6, 2009

ഉള്ളിച്ചമ്മന്തി

ചേരുവകള്‍

ചുവന്നുള്ളി - കാല്‍ കിലോ
വറ്റല്‍ മുളക് - ഇരുപതെണ്ണം
വെളിച്ചെണ്ണ - കാല്‍ കപ്പ്
കടുക് - ഒരു ടീസ്പൂണ്‍
കറിവേപ്പില - രണ്ടു തണ്ട്
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

ചുവന്നുള്ളി തൊലി കളഞ്ഞു കഴുകി വൃത്തിയാക്കി മൂന്നോ നാലോ കഷണങ്ങള്‍ ആയി നീളത്തില്‍ കീറുക.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി വറ്റല്‍ മുളക് കരിയാതെ മൂപ്പിക്കുക.
ഉള്ളി അരിഞ്ഞത് എണ്ണയില്‍ സ്വര്‍ണ നിറം ആകുന്നതു വരെ മൂപ്പിച്ച് കോരുക.
മുളക് വറുത്തതും ഉപ്പും ചേര്‍ത്ത് നന്നായി അരക്കുക.
മുളക് നന്നായി അരഞ്ഞതിനു ശേഷം വറുത്ത ഉള്ളി എണ്ണ സഹിതം ചേര്‍ത്ത് അരയ്ക്കുക.
ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു കറിവേപ്പിലയും ചേര്‍ത്ത് മൂപ്പിച്ച് ചമ്മന്തിയില്‍ ചേര്‍ത്ത്തുപയോങിക്കുക

1 comment:

കാസിം തങ്ങള്‍ said...

എന്തായാലും ഒന്ന് പരീക്ഷിച്ച് നോക്കട്ടെ.