Tuesday, July 29, 2008

അവിയല്‍ (ശര്‍ക്കര ചേര്‍ത്തത്)

ചേരുവകള്‍

മുരിങ്ങക്കായ് - ഒന്ന്
ഇളവന്‍ - 50 ഗ്രാം
ഏത്തക്കായ - 50 ഗ്രാം
പയര്‍ - 50 ഗ്രാം
ചേന - 50 ഗ്രാം
തേങ്ങ - ഒരെണ്ണം
പച്ചമുളക് - രണ്ടെണ്ണം
കറിവേപ്പില - ഒരു തണ്ട്
മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍
മുളക് പൊടി - അര ടീസ്പൂണ്‍
ശര്‍ക്കര - 50 ഗ്രാം
തൈര് - ഒരു കപ്പ്‌
ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

പച്ചക്കറികള്‍ ഒരിഞ്ചു കഷണങ്ങള്‍ ആക്കുക.
വേവിക്കുന്നതിനു മുന്‍പ് മഞ്ഞള്‍ പൊടിയും മുളകുപൊടിയും ഉപ്പും ശര്‍ക്കരയും പകുതി തൈരും ചേര്‍ക്കുക.
കഷണങ്ങള്‍ തമ്മില്‍ ഒട്ടാതിരിക്കാനാണ് തൈര് ആദ്യം ചേര്‍ക്കുന്നത്.
ചുവട് കട്ടിയുള്ള ഒരു പത്രത്തില്‍ ( മണ്‍ചട്ടി ആയാല്‍ നല്ലത് ) പച്ചക്കറിക്കൂട്ട് വേവിക്കുക.
വെന്തുകഴിഞ്ഞാല്‍ ബാക്കിയുള്ള തൈരുകൂടി ചേര്‍ക്കുക.
തേങ്ങയും പച്ചമുളകും ചതച്ചെടുത്ത് ഇതില്‍ ഇളക്കിചെര്‍ക്കുക.
ഇറക്കുന്നതിനു തൊട്ടുമുന്‍പ് കറിവേപ്പിലയും പച്ച വെളിച്ചെണ്ണയും ചേര്‍ക്കുക.
ഹായ് എന്തൊരു മണം .

* പച്ചക്കറികള്‍ ലഭ്യതക്കനുസരിച്ച്‌ മാറ്റാവുന്നതാണ്.

3 comments:

ബൈജു സുല്‍ത്താന്‍ said...

ശര്‍ക്കര ചേര്‍ത്തൊരു അവിയല്‍ - കഴിച്ചിട്ടുള്ളതായി തോന്നുന്നില്ല. ഹായ്...എന്തൊരു മണം !

siva // ശിവ said...

ഇങ്ങനെയും അവിയല്‍ ഉണ്ടാക്കാമോ.... ഇനിയൊരിക്കല്‍ പരീക്ഷിക്കാം...

Kaithamullu said...

തൈരു ചേര്‍ത്ത് വേവിച്ചാല്‍ പുളി കൂടും. ഞാന്‍ സ്വല്‍പം വെളിച്ചെണ്ണയാണ് ചേര്‍ക്കാറ് അടിയില്‍ പിടിക്കാതിരിക്കാന്‍.
(ശര്‍ക്കര 50 ഗ്രാം വേണോ എന്ന് സംശയം തോന്നി)